ശശി

ശശി താൻ ജോലി ചെയ്യന്ന വീട്ടിലെ മുതലാളിയുടെ വിസ്കി ബോട്ടിലിൽ നിന്നും കുറേശ്ശേ കുറേശ്ശേ എടുത്തു കുടിച്ചതിനു ശേഷം വെള്ളം നിറച്ചു വയക്കുക പതിവായിരുന്നു.                         ഇതൊരു പതിവായപ്പോൾ മുതലാളി ശശിയോടു ചോദിക്കാൻ തന്നെ തീരുമാനിച്ചു.....

ഒരു ദിവസം ഭാര്യയോടൊത്ത് ഡ്രോയിംഗ് റൂമിൽ ഇരിക്കുമ്പോൾ കിച്ചണിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ശശി യോട് ഉറക്കെ :.... 

മുതലാളി: എന്റെ ബോട്ടിലിൽ നിന്നും വിസ്കി കുടിച്ച് വെള്ളം നിറച്ചു വെക്കൂന്ന താരാണ്?       🤔🤔         കിച്ചണിൽ നിന്ന് ഒരു ഉത്തരവും വന്നില്ല. വീണ്ടും ചോദിച്ചു.  എന്നിട്ടും ഉത്തരമില്ല.  മുതലാളി ദേഷ്യപ്പെട്ട് എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് :    നിനക്കെന്താ ചെവി കേൾക്കാൻ വയ്യേ? ഞാനെത്ര പ്രാവശ്യം ഒരു കാര്യം ചോദിക്കുന്നു! ഉത്തരമില്ലല്ലൊ!!?     

   ശശി  :അതെന്താണെന്നറിയാമോ മുതലാളീ.... ഈ കിച്ചണിൽ നിന്നാൽ നമ്മുടെ പേരു മാത്രമേ കേൾക്കാൻ സാധിക്കൂ.  വേറൊന്നും കേൾക്കാൻ സാധിക്കില്ല.     
   
മുതലാളി: .. ഓഹോ.. അതെന്തുപൊട്ടത്തരമാ നീ പറയുന്നെ?  നീ പറയുന്നതു തെറ്റാ ഞാൻ ഇപ്പോൾ പ്രൂവു ചെയ്തു കാണിച്ചു തരാം.          നീ പോയി ഡ്രായിംഗ് റൂമിൽ ഇരുന്ന് എന്തെങ്കിലും പറ എനിക്കു കേൾക്കാമോന്നു നോക്കട്ടെ ...

ശശി ഡ്രായിംഗ് റൂമിൽ ചെന്ന് ഉറക്കെ....   

മുതലാളീ...  മുതലാളി....

കിച്ചണിൽ നിന്ന്;...കേൾക്കാം പറ.....

ശശി  :  ഉറക്കെ .:  നമ്മുടെ വേലക്കാരിക്ക് മൊബൈൽ ആരാ വാങ്ങിക്കൊടുത്തെ?      😜 അടുക്കളയിൽ നിന്ന് ഉത്തരമൊന്നും വന്നില്ല....

ശശി വീണ്ടും:  നമ്മുടെ വേലക്കാരിയേയും കൊണ്ട് കാറിൽ ലോംഗ് ഡ്രൈവിന് ആരാ പോയത്?.. അടുക്കളയിൽ നിന്ന് ഉത്തരമൊന്നും ഇല്ല....      

മുതലാളി അടുക്കളയിൽ നിന്ന് ഡ്രോയി ഗ്റൂമിൽ വന്ന്.....

ശശി യോട് :  ഇത് അദ്ഭുതമായിരിക്കുന്നു.   നമ്മുടെ അടുക്കളയിൽ നിന്നാൽ നമ്മുടെ പേരു മാത്രമേ നമുക്കു കേൾക്കാൻ സാധിക്കൂ. നീ പറഞ്ഞതു ശരിയാ.... നിന്നെ വെറുതെ ഞാൻ തെറ്റിദ്ധരിച്ചു....

Comments

Popular Posts